വലവൂര്‍ തൊണ്ടിയോടി ചെറുനിലം പാടശേഖരത്തില്‍ കരൂര്‍ ഗ്രാമപ്പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ നടന്ന കൊയ്ത്തുത്സവത്തില്‍ വലവൂര്‍ ഗവ. സ്‌കൂളിലെ കുട്ടികള്‍ പങ്കെടുത്തു. കതിര് കൊയ്യാനെത്തിയ ഭവാനിയമ്മ തന്റെ കൊയ്ത്തറിവുകളും കൃഷിയറിവുകളും കുട്ടികളുമായി പങ്കുവച്ചു. നല്ലു കൊയ്യുന്നതു മുതല്‍ അരിയാക്കുന്നതു വരെയുള്ള വിവിധഘട്ടങ്ങളും അവല്‍ ഉണ്ടാക്കുന്ന വിധവും കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ഭവാനിയമ്മ വിശദീകരിച്ചു. സേതുലക്ഷി, ആവണി, കാര്‍ത്തിക്, ഗൗതം, അലന്‍, എയ്ഞ്ചല്‍ മേരി, ആഷിക് ബിജു, ആദിത്യന്‍, അലോഷ്യസ്, നവദീപ്, സോന, ദേവരുദ്ര് , യദുകൃഷ്ണന്‍ എന്നീ വിദ്യാര്‍ത്ഥികളും ഹെഡ്മാസ്റ്റര്‍ രാജേഷ് എന്‍ വൈ, അധ്യാപികമാരായ പ്രിയ സെലിന്‍ തോമസ്, ഷാനി മാത്യു, പി ടി എ അംഗമായ ജോബിഷ് എന്നിവര്‍ പങ്കെടുത്തു. ഭവാനിയമ്മ കുട്ടികള്‍ക്കുവേണ്ടി കൊയ്ത്തുപാട്ടും അവരോടൊപ്പം നിന്നു പാടി.
0 Comments