വാര്‍ധക്യത്തിന്റെ അവശതകള്‍ മൂലം ദുരിതമനുഭവിക്കുന്ന വൃദ്ധജനങ്ങള്‍ക്ക് സ്‌നേഹം പകര്‍ന്നു നല്‍കാന്‍ ചേര്‍പ്പുങ്കല്‍ BVM കോളജ് വിദ്യാര്‍ത്ഥികളെത്തി. മുത്തോലി കുരുവിനാലിലെ സമാര ബട്ടര്‍ഫ്‌ളൈ കമ്യൂണിറ്റി ലിവിംഗിലെ വുദ്ധരായ അന്തേവാസികള്‍ക്ക് മാനസിക ഉല്ലാസം പകരാനാണ് കോളേജിലെ ഒന്നം വര്‍ഷ BsW MSW വിദ്യര്‍ത്ഥികളെത്തിയത്. മറവി കീഴടക്കിയ മനസ്സുകള്‍ക്ക് സ്‌നേഹ സാമീപ്യമായി കലാപരിപടികള്‍ അവതരിപ്പിച്ച് ഏറെ സമയം ചെലവഴിച്ചാണ് വിദ്യാര്‍ത്ഥികള്‍ മടങ്ങിയത്. സമാരയുടെ പ്രവര്‍ത്തകരെയും അന്തേവാസികളെയും ആദരിച്ച് അവരെയും പരിപാടികളില്‍ പങ്കെടുപ്പിച്ച് സ്‌നേഹ സന്ദേശം നല്‍കിയാണ് വിദ്യാര്‍ത്ഥികള്‍ മടങ്ങിയത്.
0 Comments