പാലാ ജനറല്‍ ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് രൂക്ഷമായ പൊടിശല്യം ദുരിതമാകുന്നു. ആശുപത്രിയുടെ കാഷ്വാലിറ്റിയ്ക്കും OP കൗണ്ടറിനും സമീപം ടൈല്‍ പാകുന്നതിനു മുന്നോടിയായാണ് മണ്ണിട്ടു ലവല്‍ ചെയ്യാന്‍ നടപടി ആരംഭിച്ചത്. മണ്ണിറക്കിയിട്ട് ആഴ്ചകളായെങ്കിലും നടപടികളൊന്നുമുണ്ടായില്ല. വെയില്‍ കനത്തപ്പോള്‍ പൊടിശല്യം വര്‍ധിക്കുകയായിരുന്നു. ഡോക്ടറെ കാണാന്‍ ഏറെ സമയം കാത്തുനില്‍ക്കേണ്ട വരുന്ന രോഗികളും ഒപ്പമെത്തുന്നവരും ഓട്ടോ ടാക്‌സിക്കാരും ജീവനക്കാരുമെല്ലാം പൊടിശല്യം മൂലം വിഷമിക്കുകയാണ്. ഉടന്‍ പൂര്‍ത്തിയാകുമെന്ന പ്രഖ്യാപനത്തോടെ ആരംഭിക്കുന്ന പദ്ധതികള്‍ ഇഴഞ്ഞുനീങ്ങുമ്പോള്‍ ഇവിടെയെത്തുന്ന രോഗികളാണ് ബുദ്ധിമുട്ടിലാവുന്നത്. പാലാ മേഖലയില്‍ ഏറ്റവും മികച്ച ചികിത്സാ സൗകര്യങ്ങളുള്ള ജനറല്‍ ആശുപത്രി രോഗീ സൗഹൃദമാക്കാനും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്ന ആവശ്യമാണുയരുന്നത്. ആംബുലന്‍സുകളടക്കമുള്ള വാഹനങ്ങള്‍ സുഗമമായി കടന്നെത്താനുള്ള സൗകര്യവും ഏര്‍പ്പെടുത്തണം. MP മാരും MLA യും നഗരസഭയും ജനപ്രതിനിധികളുല്ലാം മാറി മാറി പ്രഖ്യാപനം നടത്തുമ്പോഴും പ്രവര്‍ത്തനങ്ങള്‍ ഇഴയുകയാണെന്ന് രോഗികളും പൊതുജനങ്ങളും അഭിപ്രായപ്പെടുന്നത്.
0 Comments