ടാങ്കര്‍ ലോറിയ്ക്ക് പിന്നില്‍ മിനി ലോറി ഇടിച്ചു കയറി. ഏറ്റുമാനൂര്‍ എറണാകുളം റോഡില്‍ മുട്ടുചിറ പെട്രോള്‍ പമ്പിന് മുമ്പില്‍ ശനിയാഴ്ച രാവിലെ 11 മണിയോടുകൂടിയായിരുന്നു അപകടം. മിനി ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണം. കാക്കനാട് ഇരുമ്പനത്ത് നിന്നും ഇന്ധനവുമായി പോയ ടാങ്കര്‍ ലോറിയുടെ പുറകിലാണ് മിനി ലോറി ഇടിച്ചത്. മുട്ടുചിറ ഐടിസി ജംഗ്ഷനില്‍ നിന്നും ഇറക്കം ഇറങ്ങി വന്ന മിനി ലോറിയുടെ ബ്രേക്ക് നഷ്ടമാവുകയും, പമ്പിന് മുന്നിലെത്തിയപ്പോള്‍ ടാങ്കര്‍ലോറിയില്‍ ഇടിക്കുകയുമായിരുന്നു. ആലുവയില്‍ നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്നു മിനി ലോറിയാണ് അപകടത്തില്‍ പെട്ടത്. ടാങ്കര്‍ ലോറിയില്‍ 4000 ലിറ്റര്‍ പെട്രോളും, 8000 ലിറ്റര്‍ ഡീസലും ഉണ്ടായിരുന്നു. ടാങ്കിന്റെ പുറകുവശം ഭാഗികമായി തകര്‍ന്ന നിലയിലാണ് കടുത്തുരുത്തിയില്‍ നിന്നും അഗ്‌നിശമനസേനയും പോലീസും സംഭവം സ്ഥലത്ത് എത്തി. ഫയര്‍ഫോഴ്‌സ് സംഘം ടാങ്കിലേക്ക് കുത്തി നിന്ന ഇരുമ്പ് കമ്പി മുറിച്ചുമാറ്റി. കടുത്തുരുത്തി എസ്. ഐ. വിപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മേല്‍ നടപടി സ്വീകരിച്ചു.
0 Comments