Breaking...

9/recent/ticker-posts

Header Ads Widget

സായാഹ്ന ലഘു ഭക്ഷണ വിതരണം ആരംഭിച്ചു



ഏറ്റുമാനൂര്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സായാഹ്ന ലഘു ഭക്ഷണ വിതരണം ആരംഭിച്ചു.  നഗരസഭാ പരിധിയിലെ നാല് സ്‌കൂളുകളിലെ 117 വിദ്യാര്‍ത്ഥികള്‍ക്കാണ് ലഘുഭക്ഷണം വിതരണം ചെയ്യുന്നത്. പത്ത്, പ്ലസ് ടു ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് സായാഹ്ന ഭക്ഷണം നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ് നിര്‍വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡോക്ടര്‍ എസ്. ബീന അധ്യക്ഷയായിരുന്നു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീന ഷാജി, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ മഞ്ജു അലോഷ്, ബിനോയ് ചെറിയാന്‍ ബിബീഷ്, പ്രീതി രാജേഷ്.രശ്മി ശ്യാം, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബീന കുമാരി തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments