Breaking...

9/recent/ticker-posts

Header Ads Widget

ആണ്ടൂര്‍ മഹാദേവ ക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠയ്ക്കായുള്ള തേക്കുമരം മുറിച്ചു



ആണ്ടൂര്‍ മഹാദേവ ക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠയ്ക്കായുള്ള തേക്കുമരം മുറിച്ചു. ആണ്ടൂര്‍ കോഴിക്കൊമ്പ് ചേര്‍പ്പുങ്കല്‍ റോഡില്‍ ഡോ.പി.എന്‍ ഹരിശര്‍മ്മയുടെ പുരയിടത്തില്‍ നിന്നുമാണ് തേക്കുമരം മുറിച്ചത്. തന്ത്രി അനില്‍ ദിവാകരന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍  വൃക്ഷപൂജയ്ക്ക് ശേഷമാണ് മരം മുറിച്ചത്. ധ്വജപ്രതിഷ്ഠയുടെ മുഖ്യകാര്യദര്‍ശി പത്തിയൂര്‍ വിനോദ് ബാബു ദിശ കുറിച്ചു. കൊടിമരത്തിനായുള്ള വൃക്ഷഛേദനാവകാശമുള്ള കൊന്നയ്ക്കല്‍ ബാബു ഉളി വച്ചു. നിലം തൊടാതെയാണ് മരം മുറിച്ചെടുത്തത്. നൂറുകണക്കിന് ഭക്തരുടെയും താലപ്പൊലിയുടെയും അകമ്പടിയോടെയാണ് തേക്കുമരം ക്ഷേത്രത്തിലേയ്ക്ക് കൊണ്ടുപോയത്. കൊടി മരഘോഷയാത്രയ്ക്ക് ക്ഷേത്രത്തില്‍ വരവേല്പ് നല്‍കി. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ മനോജ്  നായര്‍ മുഖ്യാതിഥിയായിരുന്നു.  തേക്കുമരം എണ്ണത്തോണിയില്‍ തൈലാധിവാസം ചെയ്ത് ഒന്നര വര്‍ഷക്കാലത്തിനു ശേഷം ധ്വജപ്രതിഷ്ഠ നടക്കും.




Post a Comment

0 Comments