Breaking...

9/recent/ticker-posts

Header Ads Widget

റോഡ് നവീകരണത്തിന്റെ ഉദ്ഘാടനം നടന്നു



തീക്കോയി  തലനാട് മൂന്നിലവ് റോഡിന്റെ തലനാട് വടക്കുംഭാഗം വരെയുള്ള റോഡ് അന്താരാഷ്ട്ര നിലവാരത്തില്‍ ടാറിംഗ് നടത്തി നവീകരിക്കുന്നതിന്റെ നിര്‍മ്മാണോല്‍ഘാടനം മാണി സി കാപ്പന്‍ എം എല്‍ എ നിര്‍വ്വഹിച്ചു. 6.90 കോടി രൂപ മുടക്കിയാണ് നവീകരണം നടത്തുന്നത്. നവീകരണം പൂര്‍ത്തീയാകുന്നതോടെ ഇല്ലിക്കല്‍ക്കല്ല്, അയ്യമ്പാറ എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേയ്ക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാന്‍ കഴിയുമെന്ന് മാണി സി കാപ്പന്‍ പറഞ്ഞു. ഇതോടെ തലനാട് നിവാസികളുടെ വരുമാന സ്രോതസ് വര്‍ദ്ധിക്കുമെന്നും എം എല്‍ എ പറഞ്ഞു. ഉദ്ഘാടന യോഗത്തില്‍ തലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സോളി ഷാജി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യന്‍ നെല്ലുവേലിയില്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ എ ജെ സെബാസ്റ്റ്യന്‍ ,രോഹിണിഭായി ഉണ്ണികൃഷ്ണന്‍, രാഗിനി ശിവരാമന്‍, ഷെമീല ഹനീഫ, ദീലീപ് കുമാര്‍, റോബിന്‍ ജോസഫ്, ആശാ റിജു തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments