കടുത്തുരുത്തി തളിയില്‍ മഹാദേവക്ഷേത്രത്തിലെ തിരുവുത്സവം ജനുവരി ആറാം തീയതി വെള്ളിയാഴ്ച തിരുവാറാട്ടോടെ സമാപിക്കും. വിശ്വപ്രസിദ്ധമായ 18 തളികള്‍ക്ക് അധിപനായ കടുത്തുരുത്തി തളിയില്‍ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവം ഏറെ പ്രാധാന്യത്തോടെയാണ് ആഘോഷിക്കുന്നത്. സ്വര്‍ണ ധജപ്രതിഷ്ഠ ചടങ്ങുകള്‍ക്ക് ശേഷം വരുന്ന ആദ്യത്തെ ഉത്സവമാ ണ് ഈ വര്‍ഷം ആഘോഷിക്കുന്നത്. എട്ടാം ഉത്സവ ദിനമായ ജനുവരി നാലിന് ഋഷഭ വാഹന എഴുന്നള്ളിപ്പ് നടന്നു. പള്ളിവേട്ട ഉത്സവ ദിനമായ ജനുവരി അഞ്ചിന് വൈകിട്ട് 4.30ന് പകല്‍ പൂരം അരങ്ങേറും. മേളവിദഗ്ധരും ഗജവീരന്മാരും പകല്‍പ്പൂരത്തില്‍ അണിനിരക്കും. വൈകുന്നേരം വിശേഷാല്‍ ദീപാരാധനയും ദീപക്കാഴ്ചയും നടക്കും. രാത്രി 8ന് തിരുവാതിരകളി അരങ്ങേറും. രാത്രി 9ന് പള്ളിവേട്ട എഴുന്നള്ളിപ്പ് നടക്കും. ആറാട്ട് ദിനമായ വെള്ളിയാഴ്ച രാവിലെ പഞ്ചരത്‌ന കീര്‍ത്തനാലാപനം. ഉച്ചയ്ക്ക് ഒന്നിന് തിരുവാതിരപ്പുഴുക്ക് വിതരണം, വൈകിട്ട് അഞ്ചിന് കൊടിയിറക്ക്. തുടര്‍ന്ന് ഗോവിന്ദപുരം ക്ഷേത്രക്കുളത്തില്‍ തിരുവാറാട്ട് നടക്കും.
0 Comments