കിഴപറയാര്‍ തറപ്പേല്‍ കടവ് ഭരണങ്ങാനം റോഡ് തകര്‍ന്നു. കിഴപറയാര്‍ പിഎച്ച്‌സി മുതല്‍ മേരിഗിരി വരെയുള്ള റോഡാണ് തകര്‍ന്ന് കിടക്കുന്നത്. 2 കിലോമീറ്ററോളമുള്ള റോഡിലൂടെ ദിവസവും നുറുകണക്കിന് വാഹനങ്ങളാണ് കടന്നു പോകുന്നത്. 10 മീറ്റര്‍ വീതിയുള്ള റോഡ് പൊതുമരാമത്ത് വകുപ്പു ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ഒട്ടേറെ തവണ നിവേദനം നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
0 Comments