കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയില്‍ തിരുകുടുംബത്തിന്റെ ദര്‍ശന തിരുനാളിന് ഞായറാഴ്ച രാവിലെ 7. 15ന് കൊടിയേറും. പള്ളി വികാരി വികാരി ഫാ സെബാസ്റ്റ്യന്‍ കൊല്ലംപറമ്പില്‍ കൊടിയറ്റു കര്‍മ്മം നടത്തും. തുടര്‍ന്ന് 9.30 നും വൈകൂന്നേരം 4.30 നും വിശുദ്ധ കുര്‍ബാന. പ്രധാന തിരുനാള്‍ 14, 15 തീയതികളില്‍ ആഘോഷിക്കും. തിങ്കളാഴ്ച യുവജന ദിനമായും ഭക്തസംഘടനാ ദിനമായും ആചരിക്കും. പത്താം തീയതി ദമ്പതിദിനത്തില്‍ 2022 ലെ ജൂബിലേറിയന്മാരായ ദമ്പതികളെ ആദരിക്കും. 11 ന് കര്‍ഷക, വ്യാപാരി, വ്യവസായി, തൊഴിലാളിദിനമായും 12 ന് മുതിര്‍ന്നവരുടെ ദിനമായും ആചരിക്കും. തുടര്‍ന്ന് 70 വയസിന് മുകളില്‍ പ്രായമുള്ളവരെ ആദരിക്കും. പ്രധാന തിരുനാള്‍ ദിനമായ 14 ന് രാവിലെ ആറിന് വിശുദ്ധ കുര്‍ബാന, ലദീഞ്ഞ്. വൈകൂന്നേരം 4.45 ന് തിരുനാള്‍ റാസയും 6.30ന് പട്ടണപ്രദക്ഷിണവും നടക്കും. കടുത്തുരുത്തി പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ തിരുനാള്‍ തിരുകര്‍മങ്ങളെ കുറിച്ചു വിശദീകരിക്കുന്നതിനായി നടത്തിയ പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ കൊല്ലംപറമ്പില്‍, കൈക്കാരന്‍ ഗര്‍വാസീസ് നാട്ടുവാഴിപ്പറമ്പില്‍, പ്രസുദേന്തി ജോബി പുളിക്കീയില്‍ എന്നിവര്‍ വിശദീകരിച്ചു .
0 Comments