ഏറ്റുമാനൂരില്‍ വീട് കുത്തിത്തുടര്‍ന്ന് സ്വര്‍ണവും പണവും മോഷ്ടിച്ചു. ഏറ്റുമാനൂര്‍ എസ്. എഫ്.എസ് സ്‌കൂളിന് സമീപം വെട്ടിക്കപറമ്പില്‍ അശ്വതിയില്‍ രമണന്‍ രമേശിന്റെ വീട്ടിലാണ് ഡിസംബര്‍ 31 രാത്രി മോഷണം നടന്നത്. പുതുവര്‍ഷ തലേന്ന് വീട്ടുകാര്‍ വൈകുന്നേരം പുറത്തുപോയി രാത്രി എട്ടിന് തിരിച്ചെത്തിയ സമയത്തിനുള്ളില്‍ ആണ് മോഷണം നടന്നത്. മുന്‍വശത്തെ കതക് തകര്‍ത്ത് മോഷ്ടാവ് അകത്തുകടക്കുകയായിരുന്നു . അലമാരിയിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും അപഹരിച്ചു. നാലു പവന്‍ സ്വര്‍ണവും പതിനായിരത്തിലധികം രൂപയും നഷ്ടപ്പെട്ടതാണ് പ്രാഥമിക കണക്കുകൂട്ടല്‍. ഏറ്റുമാനൂര്‍ പോലീസ് രാത്രി തന്നെ മോഷണം നടന്ന വീട്ടിലെത്തി പരിശോധന നടത്തി. തുടര്‍ന്ന് ഇന്ന് രാവിലെ ഡോഗ് സ്‌ക്വാഡിനെ എത്തിച്ചും പരിശോധന നടത്തി.
0 Comments