ടിമ്പര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ ആഫീസ് അടിച്ചു തകര്‍ക്കുകയും , ഭാരവാഹികളെ മര്‍ദ്ധിക്കുകയും ചെയ്ത സംഭവത്തില്‍ കുറ്റക്കാരെ മാതൃകപരമായി ശിക്ഷിക്കുവാന്‍ പോലീസ് തയാറാകണമെന്ന് മാണി സി കാപ്പന്‍ എംഎല്‍എ ആവശ്യപ്പെട്ടു. ആക്രമണം നടന്ന പാലാ ടൗണിലെ ആഫീസ് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ആളുകളുടെ മൊഴി രേഖപ്പെടുത്താന്‍ പോലും പോലീസ് വിസമ്മതിച്ചു എന്നുള്ളത് ഗുരുതരമായ കൃത്യവിലോപമാണെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിയില്‍ കയറി പോലീസിന്റെ സാന്നിദ്ധ്യത്തില്‍ വീണ്ടും മര്‍ദ്ധിച്ച സംഭവം പാലായ്ക്ക് അപമാനമാണെന്നും, അദ്ദേഹം പറഞ്ഞു. യു ഡി എഫ് കോട്ടയം ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് പ്രൊഫസര്‍ സതീഷ് ചൊള്ളാനി, കോണ്‍ഗ്രസ് ടൗണ്‍ മണ്ഡലം പ്രസിഡണ്ട് തോമസ് ആര്‍ വി , സന്തോഷ് മണര്‍കാട്, ടിംബര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ സെക്രെട്ടറി കുര്യാച്ചന്‍ വാളിപ്ലാക്കല്‍, ജെയ്മോന്‍ പുളിന്താനം, സംസ്ഥാന ട്രഷറര്‍ ഷാജി മഞ്ഞക്കടമ്പില്‍., ജിജി പറമുണ്ട, രാജു തോമസ് ,അരവിന്ദാക്ഷന്‍ നായര്‍, ജോജി മഞ്ഞക്കടമ്പില്‍, അനില്‍ ഇടമറ്റം, മണി കല്ലറമ്പില്‍, വക്കച്ചന്‍ പൂത്തോട്ടാല്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
0 Comments