ടിമ്പര്‍ മര്‍ച്ചന്റ്‌സ അസോസിയേഷന്‍ പാലാ മേഖലാ ഓഫീസ് അടിച്ചു തകര്‍ക്കുകയും പ്രസിഡന്റ് ജയ്‌സണ്‍ മുടക്കാലിയെ മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പാലായില്‍ പ്രതിഷേധ യോഗം നടന്നു. മാണി സി കാപ്പന്‍ എം.എല്‍.എ യോഗം ഉദ്ഘാടനം ചെയ്തു. കുരിശു പള്ളി ജംഗ്ഷനില്‍ നടന്ന യോഗത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് വക്കച്ചന്‍ മറ്റത്തില്‍ അധ്യക്ഷനായിരുന്നു. ജനപക്ഷം ചെയര്‍മാന്‍ പി.സി ജോര്‍ജ് മുഖ്യ പ്രസംഗം നടത്തി. പി.സി തോമസ് എക്‌സ് എം.പി, നാട്ടകം സുരേഷ്, സജി മഞ്ഞക്കടമ്പില്‍, ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, ബിനീഷ് ചൂണ്ടച്ചേരി, സതീഷ് ചൊള്ളാനി, ജോര്‍ജ് പുളിങ്കാട്, ആര്‍.വി തോമസ്, സുരേഷ് ഇട്ടിക്കുന്നേല്‍, ജയ്‌മോന്‍ പുളിന്താനം തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments