Breaking...

9/recent/ticker-posts

Header Ads Widget

കള്ള് ഷാപ്പ് ലൈസന്‍സി അസോസിയേഷന്‍ കോട്ടയം ജില്ലാ സമ്മേളനം ഏറ്റുമാനൂരില്‍ നടന്നു.



കള്ള് ഷാപ്പ് ലൈസന്‍സി അസോസിയേഷന്‍ കോട്ടയം ജില്ലാ സമ്മേളനം ഏറ്റുമാനൂരില്‍ നടന്നു. സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറി എ.വി.റസല്‍  ഉദ്ഘാടനം ചെയ്തു. കാലാനുസൃതമായ മാറ്റങ്ങള്‍ കള്ളിന്റെ ഉല്‍പാദനം മുതല്‍ വിപണനം വരെയുള്ള രംഗങ്ങളില്‍ ഉണ്ടാവേണ്ടതുണ്ടെന്നും എ.വി.റസല്‍ പറഞ്ഞു. കെ.എന്‍.ബി ഓഡിറ്റോറിയത്തില്‍ നടന്ന ഉദ്ഘാടന യോഗത്തില്‍ കള്ളുഷാപ്പ് ലൈസന്‍സി അസോസിയേഷന്‍ കോട്ടയം ജില്ലാ പ്രസിഡണ്ട് എം.എസ്. മോഹന്‍ദാസ് അധ്യക്ഷനായിരുന്നു. കള്ളുഷാപ്പുകള്‍ നിലവില്‍ നടത്തിക്കൊണ്ടിരിക്കുന്ന ലൈസന്‍സികള്‍ക്ക് മൂന്നുവര്‍ഷത്തേക്ക് കൂടി പുതുക്കി നല്‍കുക, കള്ള് ഷാപ്പുകളുടെ ദൂരപരിധി 200 മീറ്റര്‍ ആക്കി നിജപ്പെടുത്തുക,  ലൈസന്‍സികള്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തുക, കള്ളിന്റെ വീര്യം 10% ആയി നിജപ്പെടുത്തുക, കള്ള് ഷാപ്പുകളുടെ പ്രവര്‍ത്തനസമയം രാവിലെ 7 മണി മുതല്‍ വൈകിട്ട് 9 മണി വരെയായി പുനക്രമീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സര്‍ക്കാരിന് നല്‍കിയിട്ടുള്ള നിവേദനം  അംഗീകരിക്കണമെന്ന്   യോഗം ആവശ്യപ്പെട്ടു. കേരളത്തിന്റെ പരമ്പരാഗത തൊഴില്‍ മേഖലയായ കള്ള് ചെത്തു വ്യവസായം സംരക്ഷിക്കപ്പെടേണ്ടതാണെന്നും. പൊതുസമൂഹത്തോടുള്ള കടപ്പാടുകള്‍ നിറവേറ്റി മാത്രമേ കള്ള് ഷാപ്പ് ലൈസന്‍സികളുടെയും കള്ള് ചെത്ത് തൊഴിലാളികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ കഴിയുകയുള്ളൂ എന്നും മുഖ്യ പ്രഭാഷണം നടത്തിയ സെബാസ്റ്റ്യന്‍ പോള്‍ എക്‌സ് എം.പി പറഞ്ഞു അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ടി.ഡി. രമേശന്‍, സംസ്ഥാന സെക്രട്ടറി വി.കെ.അജിത്ത് ബാബു, പ്രസാദ് ആരിശ്ശേരില്‍, കൃഷ്ണന്‍കുട്ടി പാലക്കാട്, എന്‍.കെ. പുഷ്‌കരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments