നഗരത്തിലെ ഗതാഗതപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഗതാഗത ഉപദേശക സമിതിയോഗം വിളിച്ചുചേര്‍ക്കുമെന്ന് പാലാ നഗരസഭാ ചെയര്‍പേഴ്സണ്‍ ജോസിന്‍ ബിനോ പറഞ്ഞു. നഗരത്തില്‍ വിവിധയിടങ്ങളില്‍ സീബ്രാ ലൈനുകള്‍ മാഞ്ഞുപോയത് വരയ്ക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും ചെയര്‍പേഴ്സണ്‍ വ്യക്തമാക്കി. പാലാ നഗരത്തില്‍ വിവിധയിടങ്ങളില്‍ വാഹനങ്ങള്‍ തോന്നുംപടി പാര്‍ക്ക് ചെയ്യുന്നതും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ടൗണ്‍ ബസ് സ്റ്റാന്‍ഡിലെ വെയ്റ്റിംഗ്ഷെഡ് സംബന്ധിച്ചും ഇവിടെ ബസുകള്‍ നിര്‍ത്തുന്നത് സംബന്ധിച്ചും തീരുമാനങ്ങള്‍ എടുക്കേണ്ടതുണ്ട്. ഒരു കാല്‍നടയാത്രക്കാരന്റെ പോലും ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല എന്നതാണ് നഗരസഭയുടെ നയം. പോലീസ്, മോട്ടോര്‍വാഹന വകുപ്പ് അധികാരികള്‍, ടാക്സി തൊഴിലാളികള്‍ എന്നിവരില്‍നിന്നെല്ലാം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചുകൊണ്ടുള്ള തീരുമാനമാണ് ഗതാഗത ഉപദേശക സമിതി യോഗത്തില്‍ എടുക്കാനുദ്ദേശിക്കുന്നതെന്നും ചെയര്‍പേഴ്സണ്‍ പറഞ്ഞു.
0 Comments