Breaking...

9/recent/ticker-posts

Header Ads Widget

മൂര്‍ഖന്‍ പാമ്പുകളെ പിടികൂടി



മാലിന്യക്കൂമ്പാരത്തിനടിയിലൊളിച്ച വെള്ള മൂര്‍ഖന്‍ പാമ്പുകളെ വാവാ സുരേഷെത്തി പിടികൂടി. കടുത്തുരുത്തി പഞ്ചായത്ത്  അലരി ഭാഗത്തു കെ വി തോമസിന്റെ വീടിനോട് ചേര്‍ന്ന പുരയിടത്തില്‍ നിന്നുമാണ് ഇരട്ട വെള്ളമൂര്‍ഖന്‍ പാമ്പുകളെ വാവ സുരേഷ് സാഹസികമായി പിടികൂടിയത്. രാത്രി സമയത്ത് പാമ്പുകളെ പുരയിടത്തില്‍ കണ്ടെത്തിയതോടെ ആശങ്കയിലായ വീട്ടുകാര്‍ വിവരം നാട്ടുകാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വാവാ സുരേഷിന്റെ സഹായം നാട്ടുകാര്‍ തേടുകയായിരുന്നു. കോട്ടയത്ത് ഉണ്ടായിരുന്ന വാവ സുരേഷ് ഉടന്‍തന്നെ  സ്ഥലത്തെത്തി ഒന്നരമണിക്കൂര്‍ പരിശ്രമിച്ച്  സാഹസികമായി പാമ്പുകളെ പിടികൂടുകയായിരുന്നു. പുരയിടത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കിടയില്‍ ഒളിച്ച പാമ്പുകളെ പിടികൂടി ഫോറസ്റ്റ് അധികൃതര്‍ക്ക് കൈമാറി. സമീപ ദിവസങ്ങളിലും പുരയിടത്തില്‍ പാമ്പുകളെ കണ്ടതോടെ വീട്ടുകാര്‍  ആശങ്കയിലായിരുന്നു.




Post a Comment

0 Comments