Breaking...

9/recent/ticker-posts

Header Ads Widget

രാമപുരം ടൗണില്‍ യുഡിഎഫിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സമരം



രാമപുരം ടൗണില്‍ യുഡിഎഫിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സമരം. പഞ്ചായത്തിലെ സാമ്പത്തിക ക്രമക്കേടില്‍  വിജിലന്‍സ് അന്വേഷണം വേണമെന്നവശ്യപ്പെട്ടായിരുന്നു സമരം. പഞ്ചായത്ത് ഫണ്ട് സ്വകാര്യ അക്കൗണ്ടിലേക്ക് മാറ്റിയതില്‍ പ്രസിഡന്റിനും ഭരണ സമിതിക്കും പങ്കുണ്ടെന്നാണ് UDF ന്റെ ആരോപണം. DCC വൈസ് പ്രസിഡണ്ട് Adv. ബിജു പുന്നത്താനം യോഗം ഉദ്ഘാടനം ചെയ്തു. പൊതു ഫണ്ട് സ്വകാര്യ അക്കൗണ്ടിലേക്ക് മാറ്റിയത് തെറ്റായ നടപടിയെന്ന് അദ്ദേഹം പറഞ്ഞു. ഈ സംഭവത്തില്‍ ഭരണ സമിതിയുടെ ഭാഗത്ത് വീഴ്ചയുണ്ട്. ഇത്തരം സംഭവത്തെ ലാഘവബുദ്ധിയോടെ കാണുന്നതിനെ ന്യായീകരിക്കാന്‍ കഴിയുകയില്ല. കുറ്റക്കാര്‍ക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ ശക്തമായ സമരപാടികള്‍ക്ക് തുടര്‍ന്നും UDF നേതൃത്വം നല്കുമെന്നു അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് മോളി പീറ്റര്‍ അധ്യക്ഷത വഹിച്ചു. സ്വകാര്യ അക്കൗണ്ടിലേക്ക് പല തവണയായി 4.5 ലക്ഷത്തോളം രൂപാ മാറ്റിയത് ഓഡിറ്റിംഗില്‍ ആണ് കണ്ടെത്തിയത്. തുടര്‍ന്ന് പണം പഞ്ചായത്തിന്റെ അക്കൗണ്ടിലേക്ക് തിരിച്ചടച്ചു. സെക്രട്ടറിയും പ്രസിഡണ്ടും അറിയാതെ പണം എങ്ങനെ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് UDF ന്റെ ചോദ്യം. സ്ഥലം മാറി പോയ സെക്രട്ടറിയെ തിരികെ എത്തിച്ചതില്‍ ദുരൂഹതയുണ്ടെന്നും UDF ആരോപിക്കുന്നു. കേരള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് മത്തച്ചന്‍ പുതിയടത്ത് ചാലില്‍, UDF പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ K Kശാന്തറാം, ഗ്രാമ പഞ്ചായത്തംഗങ്ങളായ മനോജ് സി ജോര്‍ജ്, സൗമ്യ സേവ്യര്‍, ജോഷി കുമ്പളത്ത് , ആല്‍ബിന്‍ ഇടമനശേരില്‍, ലിസമ്മ മത്തച്ചന്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ തോമസ് ഉഴുന്നാലില്‍, VA ജോസ്, ജോസ് താന്നിമലയില്‍, റജികുമാര്‍, സണ്ണി കാര്യപുറം, വിന്‍സന്റ് മാടവന, ബെന്നി താന്നിയില്‍, AJ ദേവസ്യ, സജി വരളിക്കര തുടങ്ങിയവര്‍ സംബന്ധിച്ചു.




Post a Comment

0 Comments