Breaking...

9/recent/ticker-posts

Header Ads Widget

യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേമ്പര്‍ കോട്ടയം ജില്ല വനിതാ വിംങ് രൂപീകരണവും, വി.വി ജയന്‍ അനുസ്മരണവും



യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേമ്പര്‍ കോട്ടയം ജില്ല വനിതാ വിംങ് രൂപീകരണവും, വി.വി ജയന്‍ അനുസ്മരണവും, സംസ്ഥാന നേതാക്കള്‍ക്ക് സ്വീകരണവും വ്യാഴാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സമ്മേളനത്തിന് മുന്നോടിയായി  റാലി പാലാ പോസ്റ്റ് ഓഫീസ് ഭാഗത്തുനിന്നും ആരംഭിക്കും. തുടര്‍ന്ന് പാലാ ടൗണ്‍ഹാളില്‍ ചേരുന്ന സമ്മേളനം സംസ്ഥാന പ്രസിഡണ്ട് ജോബി വി ചുങ്കത്ത് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പ്രിന്‍സ് വി.സി അധ്യക്ഷത വഹിക്കും. യോഗത്തില്‍ 1001 വനിതകള്‍ക്ക് അംഗത്വം വിതരണം ചെയ്യും. സംസ്ഥാന ജനറല്‍ സെക്രട്ടറി റ്റി.എഫ് സെബാസ്റ്റ്യന്‍ അംഗത്വ വിതരണോദ്ഘാടനം നിര്‍വഹിക്കും. പുതിയ അംഗങ്ങള്‍ക്ക് യു.എം.സി ആര്‍ദ്രം ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ആലിക്കുട്ടി ഹാജി സത്യപ്രതിജ്ഞ ചൊല്ലി കൊടുക്കും. സംസ്ഥാന ജനറല്‍ കണ്‍വീനര്‍ ടോമി കുറ്റിയാങ്കല്‍ ആര്‍ദ്രം പദ്ധതി വിശദീകരണം നടത്തും. സ്വാശ്രയ സംഘത്തിന്റെ അവാര്‍ഡ് ദാനം കെ.സി തങ്കച്ചന്‍ നിര്‍വഹിക്കും. ഭവനരഹിതരായ നാല് കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിക്കാനായി കെ.റ്റി തോമസ് കുറ്റിയാങ്കലിന്റെ കുടുംബം സൗജന്യമായി  നല്‍കുന്ന 20 സെന്റ് സ്ഥലത്തിന്റെ പ്രമാണം പയനിയര്‍ ക്ലബ്ബ് പ്രസിഡന്റ് സന്തോഷ് ജോസഫിന് സിബി തോമസ് കുറ്റിയാ ങ്കല്‍  കൈമാറും. സംസ്ഥാന ട്രഷറര്‍ പി.എം.എം ഹബീബ്, ട്രഷറര്‍ എം ഉണ്ണികൃഷ്ണന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് മാരായ ജോസ് ഉഴുന്നാലില്‍, നിജാംബക്ഷി , കെ.എസ് രാധാകൃഷ്ണന്‍ , ടി.കെ ഹെന്‍ട്രി , പ്രസാദ് ജോണ്‍ ,കെ.കെ നിയാസ്, സി.വി ജോളി, റോയി പി തുടങ്ങിയവര്‍ സംസാരിക്കും. തുടര്‍ന്ന് കോട്ടയം ജില്ല വനിതാ വിംങ്  രൂപീകരണവും വി.വിജയന്‍ അനുസ്മരണവും നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ പ്രിന്‍സ് വിസി ,  ടോമി കുറ്റിയാങ്കല്‍, സജി വട്ടക്കനാല്‍, ബാബു നെടുമുടി , കെ.ആര്‍ സൂരജ് എന്നിവര്‍ പങ്കെടുത്തു.




Post a Comment

0 Comments