ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് യൂണിയന്റേയും, ആര്‍ട്‌സ് ക്ലബ്ബിന്റേയും ഉദ്ഘാടനം നടന്നു. സഞ്ചാര സാഹിത്യകാരനും, നിരൂപകനുമായ കെ.ബി പ്രസന്നകുമാര്‍ യൂണിയന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രയാഗ് കളക്റ്റീവ് ആര്‍ട്‌സ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ അഞ്ജലി ആന്റണി അദ്ധ്യക്ഷയായിരുന്നു. പ്രിന്‍സിപ്പല്‍ ഡോ സ്റ്റീഫന്‍ മാത്യു ആമുഖ പ്രസംഗം നടത്തി. ബര്‍സാര്‍ ഫാദര്‍ ജിന്‍സി നെല്ലിക്കാട്ടില്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ സിന്‍സി ജോസഫ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുള്‍ ബാസിത്, വൈസ് ചെയര്‍പേഴ്‌സണ്‍ അര്‍ദന അശോക് എന്നിവര്‍ പ്രസംഗിച്ചു.
0 Comments