വൃത്തിയുള്ള നവ കേരളം 2025 എന്ന ലക്ഷ്യത്തിലേക്കുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായി വലിച്ചെറിയല്‍ മുക്ത കേരളം എന്ന പദ്ധതിയുടെ അതിരമ്പുഴ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ മനയ്ക്കപ്പാടത്തുള്ള ചുമടുതാങ്ങിയുടെ സമീപ പ്രദേശങ്ങളിലാണ് ശുചീകരണ പ്രവര്‍ത്തനം നടത്തിയത്. ഹരിതകര്‍മസേനാംഗങ്ങള്‍, കുടുംബശ്രീ പ്രവത്തകര്‍, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, റസിഡന്റ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍, മറ്റ് നോണ്‍ ഗവണ്‍മെന്റ് ഓര്‍ഗനൈസേഷന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആരോഗ്യ, വിദ്യഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജെയിംസ് തോമസ് യോഗത്തില്‍ അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗം ആന്‍സ് വര്‍ഗീസ്, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹരി പ്രകാശ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ അമുത റോയി, ജോസ് അമ്പലക്കുളം, ബേബിനാസ് അജാസ്, ഡെയ്‌സി ബെന്നി, ഷിമി സജി, അമ്പിളി പ്രദീപ്, സിനി കുളംകുത്തിയില്‍, ജോസ് അഞ്ജലി പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അമ്പിളി, ഹരിതകര്‍മ്മ സേന കോര്‍ഡിനേറ്റര്‍ ശ്രുതി തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments