Breaking...

9/recent/ticker-posts

Header Ads Widget

വലിച്ചെറിയല്‍ മുക്ത കേരളം ക്യാമ്പയിന് ഏറ്റുമാനൂര്‍ നഗരസഭ പരിധിയില്‍ തുടക്കം കുറിച്ചു.



നവകേരളം പദ്ധതിയുടെ ഭാഗമായി ശുചിത്വമിഷന്റെ സഹകരണത്തോടെ നടത്തുന്ന വലിച്ചെറിയല്‍ മുക്ത കേരളം ക്യാമ്പയിന് ഏറ്റുമാനൂര്‍ നഗരസഭ പരിധിയില്‍ തുടക്കം കുറിച്ചു. പേരൂര്‍ സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളിനു മുന്നില്‍ നിന്നും മാലിന്യം നീക്കം ചെയ്തുകൊണ്ട് പദ്ധതിക്ക് തുടക്കം കുറിച്ചു. വലിച്ചെറിയുന്ന മാലിന്യങ്ങള്‍ കുഴിച്ചുമൂടിയും ബോധവല്‍ക്കരണം നടത്തിയും പൊതുസ്ഥലങ്ങള്‍ ശുചീകരിച്ചുമാണ് പൊതുജന പങ്കാളിത്തത്തോടെയും ഹരിത കര്‍മ്മ സേനയുടെ സഹായത്തോടെയും കാംപെയിന്‍ നടത്തുന്നത്. നഗരസഭാ അധ്യക്ഷ ലൗലി ജോര്‍ജ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍  ബീന ഷാജി അധ്യക്ഷയായിരുന്നു. വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ ഡോക്ടര്‍ എസ് ബീന, അജിതാ ഷാജി, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ടോമി പുളിമാന്‍ തുണ്ടം, പി.എസ് വിനോദ്, തങ്കച്ചന്‍ കോണിക്കല്‍, ബിബീഷ്, സിന്ധു കറുത്തേടം, നഗരസഭ ആരോഗ്യവിഭാഗം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അജിത്ത്, ജില്ല ശുചിത്വമിഷന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.  ഹരിത കര്‍മ്മ സേനാംഗങ്ങള്‍, നഗരസഭ ശുചീകരണ തൊഴിലാളികള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍  തുടങ്ങിയവര്‍  ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.




Post a Comment

0 Comments