Breaking...

9/recent/ticker-posts

Header Ads Widget

സിപിഐഎം ഭവന സന്ദര്‍ശന പരിപാടിയില്‍ മന്ത്രി വി.എന്‍ വാസവനും



ഏറ്റുമാനൂരില്‍ സിപിഐഎം ഭവന സന്ദര്‍ശന പരിപാടിയില്‍ മന്ത്രി വി.എന്‍ വാസവനും പങ്കു ചേര്‍ന്നു. ജനങ്ങളുമായി സംവദിക്കുന്നതിനും  വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് അഭിപ്രായ രൂപകരണവും ലക്ഷ്യമിട്ടാണ് ഭവന സന്ദര്‍ശനം. ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ കൂടുതലായി ഇടപെടുന്നതിനു വേണ്ടിയാണ് സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ വീടുകള്‍ സന്ദര്‍ശിച്ച് വിമര്‍ശനങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കുന്നത്. ജനങ്ങളുടെ ജീവിത സുരക്ഷ ഉറപ്പുവരുത്തുവാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി വി. എന്‍. വാസവന്‍ പറഞ്ഞു. റോഡ് സുരക്ഷയും സാമൂഹ്യ സുരക്ഷയും ഉറപ്പുവരുത്തും. ഏറ്റുമാനൂര്‍ ബൈപ്പാസില്‍ ഉടന്‍ ട്രാഫിക് സിഗ്‌നല്‍ സംവിധാനങ്ങള്‍ സ്ഥാപിക്കുമെന്നും ഏറ്റുമാനൂര്‍ നഗരത്തില്‍ സിസിടിവി സംവിധാനം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.  മിനി സിവില്‍ സ്റ്റേഷന്‍ കച്ചേരി കുന്നുംപുറത്ത്  സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഏറ്റുമാനൂര്‍ നഗരസഭ 35 ആം വാര്‍ഡില്‍  നടത്തിയ ഭവന സന്ദര്‍ശനത്തില്‍ പാര്‍ട്ടി നേതാക്കളായ ഇ. എസ്. ബിജു, ബാബു ജോര്‍ജ്, ടി.വി.ബിജോയ്,  വിജയപ്രകാശ്, എന്‍. പി. സുകുമാരന്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഏറ്റുമാനൂര്‍ ആനാരില്‍ അനിലിന്റെ വീട്ടില്‍ നടന്ന ഒത്തുചേരല്‍ ചടങ്ങില്‍ മഹി എന്ന കൊച്ചുകുട്ടിയുമായി ചേര്‍ന്ന് മന്ത്രി വി.എന്‍. വാസവന്‍   കേക്ക് മുറിച്ച് മധുരം പങ്കിട്ടു പുതുവത്സരത്തിന്റെ ആശംസകള്‍ നേര്‍ന്നു. മന്ത്രി ജനങ്ങളില്‍ നിന്നും നേരിട്ട് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും  ആക്ഷേപങ്ങളും കേട്ടു പരാതികള്‍ നേരിട്ട് സ്വീകരിക്കുകയും ചെയ്തു. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരമാണ് എല്ലാ നിയോജക മണ്ഡലങ്ങളിലും ഭവന സന്ദര്‍ശനങ്ങള്‍ നടത്തുന്നത്.




Post a Comment

0 Comments