പട്ടികജാതിക്കാരനെ ആക്രമിച്ച പള്ളി വികാരിയും സഹായിയും അറസ്റ്റില്‍. മധുരവേലിയില്‍ പട്ടികജാതിക്കാരനെ അതിക്രമിച്ച കേസില്‍ പ്രതികളായ മധുരവേലി ലത്തീന്‍ പള്ളി വികാരി പീറ്റര്‍ മാതിരപ്പള്ളി അഗസ്റ്റിന്‍, ചെറിയാന്‍ എന്ന കുഞ്ഞുമോന്‍ കുഴിക്കാട്ടില്‍ എന്നിവരെ കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ കോട്ടയം എസ്.സി, എസ്.റ്റി കോടതി മുമ്പാകെ ഹാജരാക്കി .കഴിഞ്ഞ ഡിസംബര്‍ 15 ന് ആണ് കേസിന് ആസ്പദമായ സംഭവം നടന്നത് മധുരവേലിയില്‍ ഒരു ശവസംസ്‌ക്കാര ചടങ്ങില്‍ പങ്കെടുത്തു മടങ്ങവേ വഴിയരുകില്‍ മൂത്രം ഒഴിച്ചു എന്ന് ആരോപിച്ച് പ്രതികള്‍ മധുരവേലി അനന്തക്കുളം വീട്ടില്‍ രാജുമോന്‍ (45) എന്ന വ്യക്തിയെ മര്‍ദ്ദിക്കുകയും, ഉടുത്തിരുന്ന വസ്ത്രം അഴിച്ച് കൈകള്‍ കെട്ടിയിടുകയും റോഡിലൂടെ വലിച്ചിഴക്കുകയുമായിരുന്നു. മധുര വേലിയിലെ തൊഴിലുറപ്പ് തൊഴിലാളി സ്ത്രീകളാണ് സംഭവം കണ്ട് വാര്‍ത്ത പുറത്തറിയിച്ചത്. സംഭവത്തില്‍ കേസെടുക്കാത്തതില്‍ പ്രതിഷേധിച്ച് മധുര വേലിയില്‍ ജനങ്ങള്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. കടുത്തുരുത്തി പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് അടക്കം സംഘടിപ്പിച്ച് കേരള പുലയര്‍ മഹാസഭയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് ഇപ്പോള്‍ പട്ടികജാതി പീഢന നിരോധന നിയമപ്രകാരം അറസ്റ്റ് നടന്നത്.
0 Comments