കടുത്തുരുത്തി ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ കോട്ടയം മെഡിക്കല്‍ കോളജിന് വീല്‍ചെയറുകളും തടിയില്‍ നിര്‍മ്മിച്ച സ്റ്റൂളുകളും കൈമാറി. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി അങ്കണത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്ക് വീല്‍ചെയറുകളും സ്റ്റൂളുകളും ആശുപത്രി അധികൃതര്‍ക്ക് കൈമാറി. സമൂഹത്തിന് ആകെ മാതൃകയാകുന്ന സപ്രവര്‍ത്തിക്ക് മുന്നിട്ടിറങ്ങിയ ജനമൈത്രി സമിതി അംഗങ്ങളെ ജില്ലാ പോലീസ് മേധാവി അഭിനന്ദിച്ചു. 101 സ്റ്റൂളുകളും 21 വീല്‍ചെയറുകളും ആണ് കടുത്തുരുത്തി പോലീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ചുള്ള ജനമൈത്രി സമിതി ആശുപത്രി അധികൃതര്‍ക്ക് നല്‍കിയത്. ചടങ്ങില്‍ വൈക്കം എ. എസ്. പി നകുല്‍ രാജേന്ദ്ര ദേശ്മുഖ് അധ്യക്ഷനായിരുന്നു. ജനമൈത്രി സമിതിയിലെ മുതിര്‍ന്ന അംഗവും ജീവകാരുണ്യ പ്രവര്‍ത്തകനുമായ എന്‍. കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ പ്രവര്‍ത്തകര്‍ രണ്ടര ലക്ഷം രൂപയുടെ സഹായ ഉപകരണങ്ങളാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചേരുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി നല്‍കിയത്. ചടങ്ങില്‍ മെഡിക്കല്‍ കോളജില്‍ പ്രിന്‍സിപ്പല്‍ ഡോക്ടര്‍ എസ് ശങ്കര്‍, മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോക്ടര്‍ രതീഷ് കുമാര്‍, കാര്‍ഡിയോളജി ഡിപ്പാര്‍ട്ട്‌മെന്റ് എച് ഓ ഡി ഡോക്ടര്‍ വി. എല്‍. ജയപ്രകാശ്, എസ് ഐ മാരായ മാത്യുപോള്‍,എം.എസ്. തിരുമേനി, വിപിന്‍ ചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments