Breaking...

9/recent/ticker-posts

Header Ads Widget

മരങ്ങാട്ടുപിള്ളിയില്‍ രാത്രി നടത്തം സംഘടിപ്പിച്ചു



വനിതാ ശിശുക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഓറഞ്ച് ദ വേള്‍ഡ് കാമ്പയിന്റെ ഭാഗമായി മരങ്ങാട്ടുപിള്ളിയില്‍ രാത്രി നടത്തം സംഘടിപ്പിച്ചു. പഞ്ചായത്ത് ഓഫീസിനു മുന്നില്‍ നിന്നുമാണ് രാത്രി നടത്തം ആരംഭിച്ചത്. വൈസ് പ്രസിഡന്റ നിര്‍മല ദിവാകരന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഐസിഡിഎസ് സൂപ്രവൈസര്‍ വിഷ്ണുപ്രിയയുടെ നേതൃത്വത്തിലാണ് രാത്രി നടത്തം സംഘടിപ്പിച്ചത്. വനിതാ ജനപ്രതിനിധികള്‍, ആശാവര്‍ക്കര്‍മാര്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍  തുടങ്ങി നിരവധി സ്ത്രീകള്‍ രാത്രി നടത്തത്തില്‍ പങ്കെടുത്തു. സ്ത്രീകളുടെ സുരക്ഷ ഉറപ്പക്കാനും ആത്മവിശ്വാസം വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് മരങ്ങാട്ടുപിള്ളി ടൗണില്‍ രാത്രി നടത്തം സംഘടിപ്പിച്ചത്.




Post a Comment

0 Comments