Breaking...

9/recent/ticker-posts

Header Ads Widget

വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുവാന്‍ നടപടി ഉണ്ടാവണമെന്ന് വിവിധ വനിതാ സംഘടനകള്‍



കോവിഡ് കാലത്ത് അടച്ചിടേണ്ടി വന്ന പാലാ നഗരസഭയുടെ കീഴിലുള്ള വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍ എത്രയും വേഗം തുറന്നു പ്രവര്‍ത്തിപ്പിക്കുവാന്‍ നടപടി ഉണ്ടാവണമെന്ന് വിവിധ വനിതാ സംഘടനകള്‍ ആവശ്യപ്പെട്ടു. സ്ത്രീപക്ഷ നിലപാട് സ്വീകരിക്കാതെ ബാലിശമായ ആവശ്യം ഉയര്‍ത്തി 100 വനിതകള്‍ക്ക് സുരക്ഷിത താമസ സൗകര്യം ഒരുക്കാവുന്ന മൂന്നു നിലകളോടുകൂടിയ ഹോസ്റ്റല്‍ കെട്ടിട സമുച്ചയം മൂന്ന് കുട്ടികള്‍ മാത്രമുള്ള അംഗന്‍വാടിക്കായി വിട്ടുകൊടുക്കണമെന്നുള്ള ചില കേന്ദ്രങ്ങളുടെ ആവശ്യം ബാലിശമാണെന്ന് കേരള വനിതാ വികസന കോര്‍പറേഷന്‍ ഭരണ സമിതി അംഗം പെണ്ണമ്മ ജോസ്ഥ് പറഞ്ഞു. മീനച്ചില്‍ താലൂക്കിലെ ഏക വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍ ഇതു മാത്രവുമാണ്. ഈ കെട്ടിടത്തില്‍ മറ്റു സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിച്ചാല്‍ വനിതാ ഹോസ്റ്റലായി പ്രവര്‍ത്തിപ്പിക്കാനാവില്ല. വിവിധ വനിതാ സംഘടനാ പ്രതിനിധികളും ജനപ്രതിനിധികളും ഹോസ്റ്റലിനു മുന്നില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു പെണ്ണമ്മ ജോസഫ്. കൗണ്‍സിലര്‍ ലീനാ സണ്ണി അദ്ധ്യക്ഷത വഹിച്ചു. ബെറ്റി ഷാജു, ബിജി ജോജോ ,നീന ചെറുവള്ളി, മായാപ്രദിപ്, മീനു ചാള്‍സ് ,നിര്‍മ്മല മണി, ലിസമ്മ ബോസ് എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments