Breaking...

9/recent/ticker-posts

Header Ads Widget

വ്യാപാരി വ്യവസായി സമിതി കടുത്തുരുത്തി ഏരിയ സമ്മേളനം



കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കടുത്തുരുത്തി ഏരിയ സമ്മേളനം കടുത്തുരുത്തി സര്‍വീസ് സഹകരണ ബാങ്ക് ആഡിറ്റോറിയത്തില്‍ നടന്നു. സമിതി ഏരിയ വൈസ് പ്രസിഡണ്ട് ബേബിച്ചന്‍ ചാമാക്കാല അധ്യക്ഷനായിരുന്നു. ജില്ലാ പ്രസിഡന്റ് ഔസേപ്പച്ചന്‍ തകിടിയേല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. അനുശോചനപ്രമേയം ബേബിച്ചന്‍ തയ്യില്‍ അവതരിപ്പിച്ചു.   .സംഘടനാ റിപ്പോര്‍ട്ട് സമിതി ജില്ലാ സെക്രട്ടറി ജോജി ജോസഫും, പ്രവര്‍ത്തന റിപ്പോര്‍ട് ഏരിയ സെക്രട്ടറി സജി കാര്‍ത്തിക യും വരവ് ചെലവ് കണക്കു 2 ഏരിയ ട്രഷറര്‍ സ്വപ്ന സുരേഷും അവതരിപ്പിച്ചു. സംസ്ഥാന ന്യുനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ അംഗമായി തിരഞ്ഞെടുക്കപ്പെട്ട സമിതി ജില്ലാ വൈസ് പ്രസിഡന്റ് അന്നമ്മ രാജുവിന് സ്വീകരണം നല്‍കി. ജില്ലാ ട്രഷറര്‍ അബ്ദുല്‍ സലിം , അശോക് കുമാര്‍ പൂവക്കുളം, രാജു ജോണ്‍ ചിറ്റേത്ത് ജില്ലാ ജോയിന്‍ സെക്രട്ടറി, സിന്‍സി മാത്യു, എന്‍ കെ രാജന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ബേബിച്ചന്‍ തയ്യില്‍, വൈസ് പ്രസിഡണ്ട് സ്വപ്ന സുരേഷ്, എന്‍ കെ രാജന്‍, ടോമി മ്യാലില്‍,  സെക്രട്ടറി സജി കാര്‍ത്തിക, ജോയിന്‍ സെക്രട്ടറിമാരായി സി ബി പ്രമോദ്, പ്രണവ് ഷാജി, കെ ജി സജീവന്‍, ട്രഷറര്‍ ബേബിച്ചന്‍ ചാമക്കാല എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് രാജേഷ് മൂലയില്‍ അന്നമ്മ രാജു എന്നിവരെ തിരഞ്ഞെടുത്തു.




Post a Comment

0 Comments