Breaking...

9/recent/ticker-posts

Header Ads Widget

മാരക മയക്കുമരുന്നുകളുമായി പാലായില്‍ 2 യുവാക്കള്‍ പിടിയില്‍.



മാരക മയക്കുമരുന്നുകളുമായി പാലായില്‍ 2 യുവാക്കള്‍ പിടിയില്‍. കിഴപറയാര്‍ പാറപ്പള്ളി കളത്തുകുന്നേല്‍  റോണി കെ റോയി,  കൊണ്ടുര്‍ അമ്പലം ഭാഗത്ത് മുണ്ടപ്ലാക്കല്‍ ജിത്തു എം.എസ്  എന്നിവരാണ് പാലാ പോലീസിന്റെ പിടിയിലായത്. കിഴപറയാര്‍ ഭാഗത്ത് മയക്കുമരുന്നുമായി രണ്ടുപേര്‍ എത്തിയിട്ടുണ്ടെന്നുള്ള രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പാലാ പോലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിലാണ് വില്‍പ്പനക്കായി എത്തിച്ച നിരോധിത മയക്കുമരുന്നുല്‍പ്പന്നങ്ങളായ MDMA, ഹാഷിഷ് , ഗഞ്ചാവ് എന്നിവയുമായി പ്രതികളെ പിടികൂടിയത്.  പാലാ പോലീസ് സ്റ്റേഷന്‍ SHO കെ.പി ടോംസന്റെ നേതൃത്തത്തില്‍ പാലാ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍മാരായ അഭിലാഷ് MD, അശോകന്‍ MK, അസിസ്റ്റന്റ് സബ്ബ് ഇന്‍സ്പെക്ടര്‍ ബിജു കെ തോമസ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ രഞ്ജിത്ത്, അരുണ്‍കുമാര്‍, ശ്രീജേഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.  പ്രതികള്‍ക്ക് മയക്കുമരുന്ന് ലഭിച്ച ഉറവിടത്തെ പറ്റി അന്വേഷിച്ചു വരികയാണെന്ന് പാലാ പോലീസ് സ്റ്റേഷന്‍ SHO കെ.പി ടോംസണ് അറിയിച്ചു.




Post a Comment

0 Comments