Breaking...

9/recent/ticker-posts

Header Ads Widget

അതിരമ്പുഴ സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌കൂളിന്റെ 102-മാത് വാര്‍ഷികാഘോഷം



അതിരമ്പുഴ സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌കൂളിന്റെ 102-മാത് വാര്‍ഷികാഘോഷം നടന്നു. സെന്റ് മേരീസ് പാരീഷ് ഹാളില്‍ നടന്ന സമ്മേളനം കോട്ടയം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ എസ് ശങ്കര്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ റവ ഡോ ജോസഫ് മുണ്ടകത്തില്‍ അധ്യക്ഷനായിരുന്നു. കോര്‍പറേറ്റ് മാനേജര്‍ ഫാ മനോജ്് കറുകയില്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ഡോ റോസമ്മ സോണി, പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ആന്‍സ് വര്‍ഗീസ്, പഞ്ചായത്ത് അംഗം ബേബിനാസ് അജാസ്, പിടിഎ പ്രസിഡന്റ് ജെയിംസ് മാത്യു, ഹെഡ്മിസ്ട്രസ് ലിജി മാത്യു, റോസിലി തോമസ്, സിബി സ്‌കറിയ, ഫാ.സച്ചിന്‍ കുന്നത്ത്, ഫാ. സെബാസ്റ്റ്യന്‍ കൂട്ടുമ്മേല്‍, ജോസ്മി ജോസ്, ഫ്രാഗ്രന്‍സ് സാറ സുനില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സ്‌കൂളില്‍ നിന്നും വിരമിക്കുന്ന ജെസമ്മ തോമസ്, മിനി ജോസഫ് എന്നിവര്‍ക്ക് യാത്രയയപ്പ് നല്കി. 





Post a Comment

0 Comments