Breaking...

9/recent/ticker-posts

Header Ads Widget

അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍ തിരുനാളിന് കൊടിയിറങ്ങി.



അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന്  കൊടിയിറങ്ങി. വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം മദ്ബഹയില്‍ പുന:പ്രതിഷ്ഠിച്ചു. എട്ടാമിടം ആചരണത്തോടനുബന്ധിച്ച് രാവിലെ മുതല്‍ തന്നെ വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിനും കഴുന്ന് എഴുന്നള്ളിക്കുന്നതിനുമായി നിരവധി ഭക്തജനങ്ങളാണെത്തിയത്.  വൈകുന്നേരം 5.30ന് ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. തുടര്‍ന്ന് പ്രദക്ഷിണം നടന്നു. വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപവുമായി നടന്ന പ്രദക്ഷിനം വലിയപള്ളിക്ക് വലം വച്ച് സമാപിച്ച പ്രദക്ഷിണത്തിനു വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തിലിന്റെ മുഖ്യകാര്‍മികത്വം വഹിച്ചു.  അസിസ്റ്റന്റ് വികാരിമാരായഫാ. ഗ്രിഗറി മേപ്പുറം,ഫാ. ജസ്റ്റിന്‍ പുത്തന്‍പുരച്ചിറ തൈക്കളം, ഫാ. സച്ചിന്‍ കുന്നത്ത്, ഫാ. സാജന്‍ പുളിക്കല്‍ എന്നിവര്‍ ചേര്‍ന്ന് മോണ്ടളത്തില്‍ സ്ഥാപിച്ചിരുന്ന രൂപക്കൂട്ടില്‍ നിന്ന് തിരുസ്വരൂപം പുറത്തെടുത്ത് പ്രാര്‍ത്ഥനകള്‍ക്കു ശേഷം  മദ്ബഹയില്‍ പുന:പ്രതിഷ്ഠിച്ചു. 14 ദിവസം നീണ്ട തിരുനാള്‍ ആഘോഷങ്ങള്‍ക്ക് ഇതോടെ സമാപനമായി. കൈക്കാരന്മാരായ ടോമി ചക്കാലയ്ക്കല്‍, മാത്യു തേക്കുനില്‍ക്കുംപറമ്പില്‍, ജോണി പണ്ടാരക്കളം, റോബിന്‍ ആലഞ്ചേരിമാനാട്ട്, പാരീഷ് കൗണ്‍സില്‍ സെക്രട്ടറി സഞ്ജിത് പി. ജോസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments