അയര്‍ക്കുന്നം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ കുടുംബാരോഗ്യ കേന്ദമായി ഉയര്‍ത്തണമെന്ന് ജനശ്രീ മിഷന്‍ ആവശ്യപ്പെട്ടു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എം.എല്‍.എ.യുടെ ആസ്ഥി വികസന ഫണ്ടില്‍ നിന്നും 3 കോടിയോളം രൂപ ചിലവഴിച്ചു എല്ലാ വിധ സൗകര്യങ്ങളോടു കൂടിയും നിര്‍മ്മിച്ചിരിക്കുന്ന കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തണമെന്ന് ജനശ്രീ സുസ്ഥിര വികസന മിഷന്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ജന്മദിന സമ്മേളനത്തില്‍ അയര്‍ക്കുന്നം മണ്ഡലം ചെയര്‍മാന്‍ ടോംസണ്‍ ചക്കുപാറ പ്രമേയം അവതരിപ്പിച്ചു , ജില്ലാ ചെയര്‍മാന്‍ സാബു മാത്യു സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു , കോട്ടയം മെഡിക്കല്‍ കോളേജ് മുന്‍ സൂപ്രണ്ട് ഡോ: പി.ജി.രാമകൃഷ്ണപിള്ള ജന്മദിന സമ്മേളനം ഉത്ഘാടനം ചെയ്തു, ഗാന്ധി സ്മാരക കേന്ദ്രം പ്രസിഡന്റ് എം. കുര്യന്‍ മുഖ്യപ്രഭാഷണം നടത്തി , ജനശ്രീ മിഷന്‍ സംസ്ഥാന കോര്‍ഡിനേറ്റര്‍ അഡ്വ: പി.എ.സലിം., കെ.സി. നായര്‍, പ്രമോദ് തടത്തില്‍, അനില്‍ കൂരോപ്പട, കെ.ജി. ഹരിദാസ് , ജോയി കൊറ്റത്തില്‍,സജി തോമസ്, ഷൈലജ റെജി, വിശ്വനാഥന്‍ കുന്നപ്പള്ളി, നൗഷാദ് ഇല്ലിക്കല്‍, ഏബഹാം ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.
0 Comments