കാണക്കാരി ഗ്രാമ പഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ബാലസഭ കുട്ടികളുടെ ഏകദിന പരിശീലന ശില്പശാല കിളിക്കൂട് 2023 സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബിന്‍സി സിറിയക് ശില്പശാല ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ പഞ്ചായത്തംഗം തമ്പി ജോസഫ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിജു പഴയപുരക്കല്‍, പഞ്ചായത്തംഗം അംബിക സുകുമാരന്‍, അനില്‍കുമാര്‍ വി.ജി, ക്ഷേമകാര്യ സ്റ്റാന്‍ഡിഗ് കമ്മിറ്റി ചെയര്‍മാന്‍ കാണക്കാരി അരവിന്ദക്ഷന്‍, ആരോഗ്യ സ്റ്റാന്‍ഡിഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലൗവിലിമോള്‍ വര്‍ഗീസ്, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ സൗമ്യ സന്തോഷ്, ബാലസഭ റിസോഴ്‌സ് പേഴ്‌സണ്‍ ഓമന ശശി, വൈസ് ചെയര്‍പേഴ്‌സണ്‍ തങ്കമ്മ PK, cds മെമ്പര്‍മാര്‍, മെമ്പര്‍ സെക്രട്ടറി പ്രിന്‍സ് ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. അനിയന്‍ കുഞ്ഞ്, സുനില്‍ കുമാര്‍ എന്നിവര്‍ ശില്‍പ്പശാല നയിച്ചു.വിവിധ വാര്‍ഡുകളില്‍ നിന്നായി നൂറോളം കുട്ടികള്‍ ശില്പശാലയില്‍ പങ്കെടുത്തു.
0 Comments