കരൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റായി കേരള കോണ്‍ഗ്രസ് എമ്മിലെ ബെന്നി വര്‍ഗ്ഗീസ് മുണ്ടന്താനം തെരഞ്ഞെടുക്കപ്പെട്ടു. ഇടതുമുന്നണിയിലെ ധാരണ പ്രകാരം ആദ്യ വര്‍ഷക്കാലം സി.പി.ഐ (എം) പ്രതിനിധിയായിരുന്ന സീനാ ജോണ്‍ വൈസ് പ്രസിഡന്റ് പദവി രാജി വെച്ചതിനെ തുടര്‍ന്നാണ് ബെന്നി വര്‍ഗീസ് തെരഞ്ഞെടുക്കപ്പെട്ടത്. മുന്‍ പഞ്ചായത്തു പ്രസിഡന്റും ബ്ലോക്കുപഞ്ചായത്തംഗവും കൂടിയായ ബെന്നി വര്‍ഗീസ് നിലവില്‍ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാനായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു. വലവൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണ സമിതിയംഗവുമാണ്. മീനച്ചില്‍ താലൂക്ക് തഹസീല്‍ദാര്‍ എല്‍.ആര്‍. കെ.സുനില്‍കുമാര്‍ റിട്ടേണിങ്ങ് ഓഫീസറായിരുന്നു. തെരഞ്ഞെടുപ്പിനു ശേഷം നടന്ന അനുമോദന സമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു അദ്ധ്യക്ഷത വഹിച്ചു. വിവിധ കക്ഷി നേതാക്കളായ ടോബിന്‍ കെ അലക്‌സ് , ജിന്‍സ് ദേവസ്യാ, ഷാജു തുരുത്തന്‍ , കുഞ്ഞുമോന്‍ മാടപ്പാട്ട്, ഡൊമിനിക് ഇലിപ്പുലിക്കാട്ട്, ജോര്‍ജ് വേരനാക്കുന്നേല്‍, രാമചന്ദ്രന്‍ അള്ളുംപുറം, ജയ്‌സണ്‍മാന്തോട്ടം പഞ്ചായത്ത് മെമ്പര്‍മാരായ സീനാ ജോണ്‍ , ആനിയമ്മ ജോസ് ,അഖില അനില്‍കുമാര്‍ , സാജു വെട്ടത്തേട്ട് , സെക്രട്ടറി കെ.ബാബുരാജ്, ഡാന്റീസ് കൂനാനിക്കല്‍ , എം.ഐ. രാജേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments