Breaking...

9/recent/ticker-posts

Header Ads Widget

കോണ്‍ഗ്രസ് ഭരണങ്ങാനം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൗര വിചാരണ യാത്ര



കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് ഭരണങ്ങാനം ബ്ലോക്ക്  കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൗര വിചാരണ യാത്ര സംഘടിപ്പിക്കുന്നു.  DCC വൈസ് പ്രസിഡന്റ് ബിജു പുന്നത്താനത്തിന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 4 ന് പൗരവിചരണ യാത്ര നടക്കുമെന്ന്  കോണ്‍ഗ്രസ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കാര്‍ഷികമേഖലയുടെ നട്ടെല്ലൊടിക്കുന്ന നയസമീപനങ്ങള്‍ അവസാനിപ്പിക്കുക, റബര്‍ വിലയിടിവ് തടയുക, റബറിന്റെ തറ വില 250 രൂപയാക്കി നിജപ്പെടുത്തുക, നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധനവ് തടയുക, നാടിനെ മദ്യ മയക്കുമരുന്ന് മാഫിയയുടെ പിടിയില്‍ നിന്നും മോചിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളു മായാണ് പൗര വിചാരണ യാത്ര സംഘടിപ്പിച്ചിരിക്കുന്നതെന്ന് സംഘടനാ നേതാക്കള്‍  പറഞ്ഞു. ശനിയാഴ്ച രാവിലെ രാമപുരം അമ്പലം ജംഗ്ഷനില്‍ വച്ച് കെപിസിസി അച്ചടക്കസമിതി ചെയര്‍മാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പൗര വിചാരണ യാത്ര ഉദ്ഘാടനം ചെയ്യും. ജോസഫ് വാഴക്കന്‍ പതാക കൈമാറും. വൈകിട്ട് 5 മണിക്ക് കൊല്ലപ്പള്ളി  ജംഗ്ഷനില്‍ യാത്ര സമാപിക്കും. സമാ പനസമ്മേളനം കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. രാമപുരം, കടനാട് മേലുകാവ്, മൂന്നിലവ്, തലനാട്, തലപ്പലം, ഭരണങ്ങാനം പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന യാത്രയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി അഡ്വക്കേറ്റ് ബിജു പുനത്താനം, ജോയി സക്കറിയ, ആര്‍ സജീവ് എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.




Post a Comment

0 Comments