Breaking...

9/recent/ticker-posts

Header Ads Widget

അപകടത്തില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി മരിച്ചു.



കൊല്ലപ്പള്ളി വാളികുളത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി മരിച്ചു. പത്തനംതിട്ട ചെങ്ങന്നൂര്‍ സ്വദേശി അസ്ലം അയൂബ് ആണ് മരിച്ചത്. സുഹൃത്ത് യശ്വന്ത്് മനോജിനെ പരിക്കുകളോടെ  ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെങ്ങന്നൂര്‍ ഐഎച്ച്ആര്‍ഡി ഒന്നാം വിദ്യാര്‍ത്ഥികളാണ് ഇരുവരും. ഇല്ലിക്കല്‍ കല്ല് സന്ദര്‍ശനത്തിന് ശേഷം മടങ്ങിവരും വഴിയാണ് അപകടമുണ്ടായത്. കൊല്ലപ്പള്ളി മേലുകാവ് റൂട്ടില്‍ വാളികുളത്ത് മൂലമറ്റത്തേയ്ക്ക് പോവുകയായിരുന്ന ദേവി എന്ന സ്വകാര്യ ബസിലാണ് ബൈക്ക് ഇടിച്ചത്. മേലുകാവ് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.




Post a Comment

0 Comments