പാലാ തൊടുപുഴ റോഡില്‍ ഞൊണ്ടിമാക്കല്‍ കവലയില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന്‍ മരണമടഞ്ഞു. കുറവിലങ്ങാട് സ്വദേശി തട്ടരാത്ത് പറമ്പില്‍ ബിമല്‍ ബാബുവാണ് മരണമടഞ്ഞത്. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന യുവാവിനെ കോട്ടയം മെഡിക്കല്‍ കോളജിലും കാര്‍ ഡ്രൈവറെ പാലാ ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തൊടുപുഴ ഭാഗത്തു നിന്നുമെത്തിയ മലപ്പുറം സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ പോസ്റ്റിലും എതിരെ വന്ന കുറവിലങ്ങാട് സ്വദേശികള്‍ സഞ്ചരിച്ച പള്‍സര്‍ ബൈക്കിലും ഇടിക്കുകയായിരുന്നു. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതപ്പെടുന്നു. ഫയര്‍ഫോഴ്‌സ് സംഘവും പാലാ പോലീസും സ്ഥലത്തെത്തി.
0 Comments