Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂരില്‍ നിന്നും ബൈക്ക് മോഷ്ടിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു



കിടങ്ങൂര്‍ ക്ഷേത്രത്തിനു സമീപത്തുള്ള നിര്‍മ്മാണ സ്ഥാപനത്തില്‍ നിന്നും ബൈക്ക് മോഷ്ടിച്ച കേസില്‍ തമിഴ്‌നാട് സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് പവന്‍ താര്‍ ഭാരതീദാസന്‍ നഗര്‍ രാധാപുരം വേല്‍ മകന്‍ കുമാര്‍.വി എന്നയാളെയാണ് കിടങ്ങൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.  ജെ.സി.ബി ഓപ്പറേറ്ററായി ഇയാള്‍ ജോലി ചെയ്തു വന്നിരുന്ന സ്ഥാപന ഉടമയുടെ ബൈക്കാണ് ഇയാള്‍ മോഷ്ടിച്ചുകൊണ്ട് കടന്നു കളഞ്ഞത്. ജെ.സി.ബി ഓപ്പറേറ്ററായി ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ ഉടമകളില്‍ നിന്നും നമ്പര്‍ വാങ്ങി ഉപയോഗിക്കുകയാണ് ഇയാളുടെ രീതി. തുടര്‍ന്ന് അല്പ ദിവസങ്ങളില്‍ മാത്രം ജോലി ചെയ്ത് അവിടെ നിന്ന് കടന്നു കളയുകയാണ് ഇയാളുടെ പതിവെന്നും പോലീസ് പറഞ്ഞു. ഇയാളെ  കണ്ടെത്തുന്നതിന് വേണ്ടി ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും ശക്തമായ തിരച്ചിലിനൊടുവില്‍ ഇയാളെ കണ്ണൂരില്‍ നിന്നും സാഹസികമായി പിടികൂടുകയുമായിരുന്നു. കിടങ്ങൂര്‍ സ്റ്റേഷന്‍ എസ്.എച്ച്.ഓ ബിജു കെ. ആര്‍, എസ്.ഐ കുര്യന്‍ മാത്യു, കെ, എ.എസ്.ഐ മാരായ വിനയരാജ് സി.ആര്‍, മഹേഷ് കൃഷ്ണന്‍,  സി.പി.ഓ സുനിൽകുമാർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.




Post a Comment

0 Comments