Breaking...

9/recent/ticker-posts

Header Ads Widget

ബജറ്റിലൂടെ സർക്കാർ പാലാക്കാരെ അപമാനിച്ചു: മാണി സി കാപ്പൻ



പാലായെ പൂർണ്ണമായും അവഗണിക്കുന്നതാണ് സംസ്ഥാന ബജറ്റെന്ന് മാണി സി കാപ്പൻ എം എൽ എ പ്രതികരിച്ചു. പാലാ ജനറൽ ആശുപത്രിയിൽ കാത്ത് ലാബ്, ഡയഗനോസിസ് സെൻ്റർ, ആശുപത്രിയുടെ പ്രധാന റോഡ് വികസനം എന്നിവയ്ക്കും മൂന്നിലവ് പഞ്ചായത്തിൽ ഒന്നര വർഷം മുമ്പ് പ്രളയത്തിൽ തകർന്ന കടവുപുഴ പാലവും റോഡും പുനർനിർമ്മിക്കാനും നടപടി ആവശ്യപ്പെട്ടിരുന്നു. ഒന്നും അനുവദിച്ചില്ല. അതേ സമയം കെ എം മാണി ഫൗണ്ടേഷൻ എന്ന സ്വകാര്യ ട്രസ്റ്റിന്  5 കോടി രൂപ അനുവദിക്കുകയും ചെയ്തു. ഇതു വഴി ഒരു ജനതയെ മുഴുവൻ അപമാനിക്കുകയാണ് സർക്കാർ ചെയ്തത്.  ജനകീയ പ്രാധാന്യമുള്ള ആവശ്യങ്ങൾക്കു തുക മാറ്റിവയ്ക്കാതെ സ്വകാര്യ ട്രസ്റ്റിന് 5 കോടി മാറ്റിവച്ചതിലൂടെ ഒരു ജനതയെ മുഴുവൻ സർക്കാർ  അപമാനിച്ചെന്നു മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. കേരള ബജറ്റിനോട് പ്രതികരിക്കുകയായിരുന്നു എം എൽ എ.



Post a Comment

0 Comments