ക്രമസമാധാന പാലനത്തിന്റെ തിരക്കിനിടയിലും കായിക മികവിന്റെ മാറ്റുരയ്ക്കാന്‍ പോലീസുകാര്‍ പാലാ നഗരസഭാ സ്റ്റേഡിയത്തിലിറങ്ങി. ഈ വര്‍ഷത്തെ ജില്ലാ പോലീസ് മീറ്റാണ് നഗരസഭാ സ്റ്റേഡിയത്തില്‍ നടന്നത്. പാലാ, കോട്ടയം, കാഞ്ഞിരപ്പള്ളി, വൈക്കം, ചങ്ങനാശ്ശേരി സബ് ഡിവിഷനുകളില്‍ നിന്നുള്ളവരാണ് മത്സരത്തില്‍ പങ്കെടുത്തത്. മത്സരങ്ങള്‍ക്ക് മുന്നോടിയായി കായികതാരങ്ങളുടെ മാര്‍ച്ച് പാസ്റ്റ് നടന്നു. അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജ് സുജിത് കെ.എന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക് മുഖ്യാതിഥിയായിരുന്നു. പുരുഷ, വനിതാ വിഭാഗങ്ങളില്‍ നടത്തം, ഓട്ടം, ലോങ്ങ് ജമ്പ്, ഹൈ ജമ്പ്, പോള്‍ വോട്ട്, റിലേ തുടങ്ങി വിവിധ ഇനങ്ങളില്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചു.
0 Comments