നിയമസഭയില്‍ പാലായോടുള്ള അവഗണനയില്‍ പ്രതിഷേധം രേഖപ്പെടുത്തി മാണി സി കാപ്പന്‍. 170കോടി രൂപയുടെ 20 പദ്ധതികള്‍ ആവശ്യപ്പെട്ടങ്കിലും 3 പദ്ധതികള്‍ക്ക് മാത്രമാണ് അനുമതി ലഭിച്ചത്. പ്രളയത്തില്‍ തകര്‍ന്ന മൂന്നിലവ്-കടവുപുഴ പാലത്തിന് പണം അനുവദിക്കാത്തതടക്കമുള്ള അവഗണനയാണ് മാണി സി കാപ്പന്‍ നിയമസഭയില്‍ ചൂണ്ടിക്കാട്ടിയത്. പാലായോടുള്ള അവഗണനയും പെട്രോള്‍ -ഡീസല്‍ വില വര്‍ധനയടക്കമുള്ള നികുതി നിര്‍ദ്ദേശങ്ങളെക്കുറിച്ചുള്ള എതിര്‍പ്പും രേഖപ്പെടുത്തിക്കൊണ്ടായിരുന്നു മാണി സി കാപ്പന്‍ എം.എല്‍.എയുടെ വികാരനിര്‍ഭരമായ പ്രസംഗം.
0 Comments