കടനാട് ഗ്രാമപഞ്ചായത്തിന്റെയും കടനാട് പിഎച്ച്‌സിയുടെയും നേതൃത്വത്തില്‍ കാന്‍സര്‍ രോഗനിര്‍ണ്ണയ ക്യാമ്പ് നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു ജേക്കബ് അധ്യക്ഷത വഹിച്ച യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ രാജു ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികള്‍ , ആരോഗ്യ പ്രവര്‍ത്തകര്‍ , ആഷ പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ പങ്കെടുത്തു. പാലാ ജനറല്‍ ആശുപത്രിയിലെ ഓങ്കോളജിസ്റ്റ് ഡോ.ശബരിനാഥ് , ഉള്ളനാട് CHC യിലെ ഗൈനക്കോളജിസ്റ്റ് ഡോ.മീര സൂസന്‍ വര്‍ഗീസ് CHC മെഡിക്കല്‍ ഓഫീസര്‍ ഡോ.വിവേക് മാത്യു പുളിക്കല്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി.
0 Comments