പാലാ തൊടുപുഴ റോഡില്‍ കാറുകള്‍ കൂട്ടിയിടിച്ച് വൈദികന് പരിക്ക്. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. ഫാ. തോംസണ്‍ കപ്പലുമാക്കലിനാണ് അപകടത്തില്‍ പരിക്കേറ്റത്. സ്ഥിരം അപകടമേഖലയായ പയപ്പാറിലെ വളവിന് സമീപമായിരുന്നു അപകടം. കാറുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. പാലാ ഭാഗത്ത് നിന്നും വന്ന കാറിലാണ് വൈദികന്റെ കാറിടിച്ചത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
0 Comments