Breaking...

9/recent/ticker-posts

Header Ads Widget

ഇംഗ്ലീഷ് കാര്‍ണിവല്‍ സംഘടിപ്പിച്ചു



ചെമ്പിളാവ് ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ ഇംഗ്ലീഷ് കാര്‍ണിവല്‍ സംഘടിപ്പിച്ചു. എസ് എസ് കെ പ്രോജക്ട് ആയ 'ഇല'യുടെ ഭാഗമായാണ് കാര്‍ണിവല്‍ സംഘടിപ്പിച്ചത്. കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു ഉദ്ഘാടനം നിര്‍വഹിച്ചു. പരിപാടിയുടെ ഭാഗമായി സ്‌കിറ്റ്, സ്റ്റോറി പ്രസന്റേഷന്‍, മോണോ ആക്ട്, ഭാഷാ മത്സരങ്ങള്‍ തുടങ്ങിയവ ഉണ്ടായിരുന്നു. മില്ലറ്റ്‌സ് ഉപയോഗിച്ചുണ്ടാക്കിയ ഭക്ഷ്യ വിഭവങ്ങളുടെ ഫുഡ് സ്റ്റാള്‍, ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ് സ്റ്റാള്‍, ഫ്രൂട്ട് ആന്‍ഡ് വെജിറ്റബിള്‍ സ്റ്റാള്‍, തുടങ്ങിയ വേറിട്ട കാഴ്ചകളാണ് കാര്‍ണിവല്‍ ഭാഗമായി ഒരുക്കിയിരുന്നത്. വാര്‍ഡ് മെമ്പര്‍ സുനി അശോകന്‍ പിടിഎ പ്രസിഡന്റ് സി കെ  ബിനു മോന്‍, എസ്എംസി ചെയര്‍മാന്‍ ജോണ്‍ കെ എം , ഹെഡ്മിസ്ട്രസ് ബിന്ദു കെ പി , എസ് ആര്‍ ജി കണ്‍വീനര്‍ മഞ്ജുമോള്‍ പിആര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. രക്ഷിതാക്കളും പൊതുജനങ്ങളും പരിപാടിയില്‍ പങ്കെടുത്തു.




Post a Comment

0 Comments