Breaking...

9/recent/ticker-posts

Header Ads Widget

ചേന്നാമറ്റം സിസ്റ്റര്‍ അല്‍ഫോന്‍സാ യു. പി സ്‌കൂളിന്റെ 75-ാം വാര്‍ഷികം



അയര്‍ക്കുന്നം ചേന്നാമറ്റം സിസ്റ്റര്‍ അല്‍ഫോന്‍സാ യു. പി സ്‌കൂളിന്റെ 75-ാം വാര്‍ഷികം ആഘോഷിച്ചു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന വാര്‍ഷിക സമ്മേളനം അയര്‍ക്കുന്നം പഞ്ചായത്ത് പ്രസിഡന്റ് സീന ബിജു നാരായണന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ റവ. ഫാദര്‍ ജെയിംസ് കലയകണ്ടമറ്റം അധ്യക്ഷത വഹിച്ചു. നോഡല്‍ ഓഫിസര്‍ റോയ് ജോസഫ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. മുന്‍ ഹെഡ് മാസ്റ്റര്‍ സി. എ മാത്യു, ജോയ് മാത്യു, ജോസ് പി. ജെ എന്നിവര്‍ ചേര്‍ന്ന് സ്‌കോളര്‍ ഷിപ്പ് വിതരണം നടത്തി. വിദ്യാഭ്യാസ സ്റ്റാഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജിജി നാഗമാറ്റം, ആശംസ അര്‍പ്പിച്ചു. പി. ടി. എ പ്രസിഡന്റ് തോമസ് ഒഴുകയില്‍, എം. പി. ടി. എ പ്രസിഡന്റ ശാലിനി ജോണ്‍സന്‍, ചേര്‍ന്ന് മെഡലുകള്‍ വിതരണം നിര്‍വഹിച്ചു. പ്രധാന അധ്യാപിക കുഞ്ഞുമോള്‍ ആന്റണി, അധ്യാപകരായ ബിബിന്‍ സെബാസ്റ്റ്യന്‍, ആശ മരിയ തോമസ്, മഞ്ജു ഉദയകുമാര്‍, സിസി സിബി എന്നിവര്‍ പ്രെസംഗിച്ചു. വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും നടത്തി.




Post a Comment

0 Comments