കറുത്ത മാസ്‌കിനെപ്പോലും വെറുത്ത പിണറായി കറുത്ത കാറില്‍ സഞ്ചരിക്കുമ്പോള്‍ ജനജീവിതം കരിമയമായി മാറിയെന്ന് മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഡി.സി.സി. വൈസ് പ്രസിഡന്റ് ബിജു പുന്നത്താനം നയിച്ച പൗരവിചാരണയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യകുയായിരുന്നു രമേശ് ചെന്നിത്തല. കേരളത്തിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയനെന്ന് മുഖ്യപ്രഭാഷണം നടത്തിയ ബിആര്‍എം ഷഫീര്‍ പറഞ്ഞു. സര്‍ക്കാര്‍ നടത്തുന്ന അഴിമതിക്കും കൊള്ളയ്ക്കുമെതിരായി യുഡിഎഫ് തിരികെ അധികാരത്തിലെത്തണമെന്നാണ് ജനം ആഗ്രഹിക്കുന്നതെന്നും ഷഫീര്‍ പറഞ്ഞു.
0 Comments