കോണ്‍ഗ്രസ് ഭരണങ്ങാനം ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പൗര വിചാരണ യാത്ര രാമപുരത്ത് നിന്നുമാരംഭിച്ചു.ഡിസിസി വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് ബിജു പുന്നത്താനം നയിക്കുന്ന ജാഥയുടെ ഉദ്ഘാടനം മുന്‍ എം.എല്‍.എ ജോസഫ് വാഴയ്ക്കന്‍ നിര്‍വ്വഹിച്ചു. ജനദ്രോഹഭരണവുമായി മുന്നോട്ടുപോകുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായാണ് പൗര വിചാരണ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. റബ്ബര്‍ വിലയിടിവ് പരിഹരിക്കുക, നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധന നിയന്ത്രിക്കുക, മദ്യം മയക്കുമരുന്ന് മാഫിയില്‍ നിന്നും നാടിനെ മോചിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പൗര വിചാരണ യാത്ര നടത്തുന്നത്. ഡിസിസി പ്രസിഡണ്ട് നാട്ടുകം സുരേഷ് മുഖ്യ പ്രഭാഷണം നടത്തി. നേതാക്കളായ ടോമി കല്ലാനി, ഫിലിപ്പ് ജോസഫ്, തോമസ് കല്ലാടന്‍, കുര്യന്‍ കട്ടക്കയം, സി.ടി രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. യാത്ര വൈകിട്ട് കൊല്ലപ്പള്ളിയില്‍ സമാപിച്ചു.
0 Comments