Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂരില്‍ ഭക്ഷ്യ വിഷബാധയേറ്റ് പശു ചത്തു



കിടങ്ങൂരില്‍ ഭക്ഷ്യ വിഷബാധയേറ്റ് പശു ചത്തു.  10 ലിറ്ററോളം പാല്‍ ലഭിച്ചു കൊണ്ടിരുന്ന പശുവാണ് ചത്തത് . പുന്നത്തുറ വെസ്റ്റ് വത്സല ശ്രീധരന്റെ പശുവാണ് ഞായറാഴ്ച വൈകീട്ട് അസുഖം ബാധിച്ച് ചത്തുവീണത്. സാധുവായ വീട്ടമ്മയ്ക്ക് 65,000 രൂപയില്‍ അധികം നഷ്ടം സംഭവിച്ചിട്ടുണ്ട്.. കെ എസ് കാലിത്തീറ്റ വാങ്ങി നല്‍കിയ ശേഷമാണ് കറവയുള്ള പശുവിന് ശാരീരിക അസ്വാസ്ഥ്യങ്ങളും ദഹന കുറവും തീറ്റയെടുക്കാന്‍ വിമുഖതയും ഉണ്ടായതെന്നു വീട്ടമ്മ പറയുന്നു. രോഗലക്ഷങ്ങളെ തുടര്‍ന്ന് അയര്‍ക്കുന്നം മൃഗാശുപത്രിയിലെ  ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം  മരുന്നുകള്‍ പശുവിന്  നല്‍കിയെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.  വത്സല ശ്രീധരന്‍ തന്റെ   രോഗാവസ്ഥ മൂലം കുടുംബ സുഹൃത്തായ അയര്‍ക്കുന്നം സ്വദേശി സജി പാട്യാലിന്  പശുവിനെ സംരക്ഷിക്കുവാന്‍ വിട്ടു നല്‍കിയിരുന്നു. അയര്‍ക്കുന്നം  മൃഗാശുപത്രിയിലെ  വെറ്ററിനറി ഡോക്ടര്‍ പി.ബിജു  സ്ഥലത്തെത്തി  പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ സ്വീകരിച്ചു. സമീപനാളില്‍ കെ എസ് കാലിത്തീറ്റ കഴിച്ച പശുക്കള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ സംഭവിക്കുകയും പശുക്കള്‍ ചത്ത സംഭവങ്ങള്‍ ഉണ്ടായതായും ഡോക്ടര്‍ പറഞ്ഞു.




Post a Comment

0 Comments