പാലാ മുന്‍സിപ്പാലിറ്റിയുടെ സഹകരണത്തോടെ പാലാ മരിയസദനത്തില്‍ പ്രവര്‍ത്തിക്കുന്ന യാചകപുനരധിവാസം ഡൈനിങ് ഹാളിന്റെ ഉദ്ഘാടനം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ബൈജു കൊല്ലന്‍പറമ്പില്‍ അധ്യക്ഷത വഹിച്ചു. 2015ലാണ് പാലാ മുനിസിപ്പാലിറ്റിയുടെ യാചക പുനരധിവാസം എന്ന പ്രോജക്ട് മരിയസദനത്തില്‍ ആരംഭിച്ചത്. നിരവധി ആളുകളെ അവരുടെ വീടുകള്‍ കണ്ടെത്തി തിരികെ വീട്ടില്‍ എത്തിക്കുവാനും അവര്‍ ജോലി ചെയ്തിരുന്ന സ്ഥലങ്ങളില്‍ തിരികെ എത്തിക്കുവാനും ഇതിനോടകം സാധിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം നഗരസഭ അധ്യക്ഷ ജോസിന്‍ ബിനോയുടെ നേതൃതത്തില്‍ മുനസിപ്പാലിറ്റി അധികൃതര്‍ പതിനോന്നോളം വരുന്ന യാചകരെയാണ് പാലായിലെ വിവിധ ഇടങ്ങളില്‍ നിന്നും മരിയസദനത്തില്‍ എത്തിച്ചത്. രോഗവും പ്രായതിക്യവുമൂലം കഷ്ടപ്പെടുന്നവരാണ് കൂട്ടത്തില്‍ ഏറെയും. യാചക പുനരധിവാസമാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. പാതയോരങ്ങളെ വീടാക്കി മാറ്റിയ ഒരു പറ്റം ആളുകള്‍ക്ക് കൈത്താങ്ങായി മാറുകയാണ് പാലാ നഗര സഭയും മരിയസദനവും.
0 Comments