Breaking...

9/recent/ticker-posts

Header Ads Widget

കടുത്തുരുത്തി ബി.എസ്.എന്‍.എല്‍ ഓഫീസിന് മുന്‍പില്‍ പ്രതിഷേധ ധര്‍ണ്ണ



ഡി.വൈ.എഫ്.ഐ കടുത്തുരുത്തി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കടുത്തുരുത്തി ബി.എസ്.എന്‍.എല്‍ ഓഫീസിന് മുന്‍പില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. അദാനി ഗ്രൂപ്പിന്റെ സാമ്പത്തിക ഇടപാടുകള്‍ സുപ്രീം കോടതിയുടെ മേല്‍ നേട്ടത്തില്‍ അന്വേഷിക്കുക, തകര്‍ച്ചയിലേക്ക് പോകുന്ന അദാനി ഗ്രൂപ്പിന്റെ ഷെയറുകള്‍ വാങ്ങി സഹായം ചെയ്യുന്ന കേന്ദ്ര സര്‍ക്കാരിന്റെ നീക്കങ്ങളില്‍ പ്രതിഷേധിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ. സി.ഐ.ടി.യു കടുത്തുരുത്തി ഏരിയ സെക്രട്ടറി ടി.സി വിനോദ് പ്രതിഷേധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ  ബ്ലോക്ക് പ്രസിഡന്റ് അമീഷ് അഷറഫ് അധ്യക്ഷനായിരുന്നു. ബ്ലോക്ക് സെക്രട്ടറി പ്രണവ് ഷാജി, എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം പി. ജെ. സഞ്ജയ്, ബ്ലോക്ക് ജോയിന്റ് സെക്രട്ടറി പി.ആര്‍ മനീഷ്, വൈസ് പ്രസിഡന്റ് ജിത്തു ജോയി, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ പി.ജെ സന്ദീപ്, ദീപ സേതുനാഥ്, രശ്മി വിനോദ്, ആനി മരിയ സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments