ഇടപ്പാടി ആനന്ദ ഷണ്‍മുഖ ക്ഷേത്രത്തിലെ മകരപ്പൂയ മഹോത്സവത്തോടനുബന്ധിച്ച് ഭക്തിനിര്‍ഭരമായ കാവടി ഘോഷയാത നടന്നു. വിവിധ ശാഖാ യോഗങ്ങളില്‍ നിന്നുളള കാവടി ഘോഷയാത്രകള്‍ ഉച്ചയ്ക് 12 മണിയോടെയാണ് ഇടപ്പാടിയിലെത്തിയത്. മൂന്നാംതോട് , ഇടമറ്റം , മല്ലികശ്ശേരി, ഇടപ്പാടി കീഴമ്പാറ, അമ്പാറ, പാലാടൗണ്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കാവടി ഘോഷയാത്രകളാണ് ഒത്തുചേര്‍ന്ന് ക്ഷേത്ര സന്നിധിയിലെത്തിയത്. വാദ്യമേളങ്ങളും ആട്ടക്കാവടിയും പൂക്കാവടിയും ഘോഷയാത്രയെ ആകര്‍ഷകമാക്കി. തുടര്‍ന്ന് കാവടി അഭിഷേകവും നടന്നു. ഉച്ച കഴിഞ്ഞ് 2.30 ന് കൊടിയിറക്കി ആറാട്ട് പുറപ്പാട് ആരംഭിച്ചു. വിലങ്ങു പാറക്കടവിലാണ് തിരുവാറാട്ട് നടന്നത്. ദേശതാലപ്പൊലിയും ആറാട്ടെതിരേല്‍പും നിറപറ സമര്‍പ്പണവും വലിയ കാണിക്കയും നടന്നു. ശ്രീനാരായണ ഗുരുദേവന്റെ തൃക്കരങ്ങളാല്‍ പ്രതിഷ്ഠിതമായ ഇടപ്പാടി ആനന്ദ ഷണ്‍മുഖ ക്ഷേത്രത്തിലെ തിരുവാറാട്ടിന് വലിയ ഭക്തജനത്തിരക്കാണനുഭവപ്പെട്ടത്.
0 Comments